മൂന്ന് മിനിറ്റ്, അകത്താക്കിയത് പത്ത് ഡോനട്ടുകള്‍; ഗിന്നസ് റെക്കോര്‍ഡ് തിളക്കത്തില്‍ ലീ ഷട്ട്കീവര്‍, അമ്പരപ്പിച്ച് വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഡോനട്ട് കഴിച്ച് അമ്പരപ്പിക്കുന്ന യുവതിയുടെ വീഡിയോ ആണ്. ഇത് യുവതിക്ക് നേടികൊടുത്തതാകട്ടെ ഗിന്നസ് റെക്കോര്‍ഡ് തിളക്കവും. യുകെയിലെ ബര്‍മിങ്ഹാം സ്വദേശിയായ ലീ ഷട്ട്കീവര്‍ എന്ന യുവതിയാണ് ചുരുങ്ങിയ സമയം കൊണ്ട് ഡോനട്ട് കഴിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്നു മിനിറ്റിനകം പത്ത് ഡോനട്ടുകളാണ് ലീ കഴിച്ചത്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് പുറത്തുവിട്ട വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. പത്ത് ഡോനട്ടുകള്‍ക്ക് മുന്നില്‍ വച്ച് മത്സരത്തിനായി തയ്യാറെടുക്കുന്ന ലീയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. സമയം തുടങ്ങിയതുമുതല്‍ ഓരോ ഡോനട്ടുകളായെടുത്ത് ഒറ്റയടിക്ക് തീര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Exit mobile version