‘ബാറ്റ്മാന്‍’താരം റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് സ്ഥിരീകരിച്ചു; ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

ലണ്ടന്‍:’ബാറ്റ്മാന്‍’താരം റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സൂപ്പര്‍ ഹീറോ ചിത്രമായ ബാറ്റ്മാന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിലൂടെ പറഞ്ഞത്.

അതേസമയം സംഘത്തിലെ ആര്‍ക്കാര്‍ രോഗം സ്ഥിരീകരിച്ചതെന്ന് വാര്‍ണര്‍ ബ്രോസ് വ്യക്തമാക്കിയിട്ടില്ലായിരുന്നു. എന്നാല്‍ പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിക്കുന്ന റോബര്‍ട്ട് പാറ്റിന്‍സണാണ് രോഗം സ്ഥിരീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹവും തനിക്ക് രോഗമുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ചിത്രത്തിന്റെ ചിത്രീകരണം സമീപകാലത്താണ് വീണ്ടും ആരംഭിച്ചത്. മാറ്റ് റീവ്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം
ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

Exit mobile version