ഹോളിവുഡ് നടന്‍ ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു

ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടന്‍ ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു. 43 വയസായിരുന്നു. ലോസ് ആഞ്ചല്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. നാല് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.

ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. കറുത്ത വര്‍ഗക്കാരനായ ഹിറ്റ്‌മേക്കര്‍ എന്ന നിലയിലാണ് ബോസ്മാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മാര്‍ഷല്‍, ബ്ലാക് പാന്തര്‍, ഗെറ്റ് ഓണ്‍ അപ്പ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

Exit mobile version