ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം

ലണ്ടന്‍: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ ശുഭവാര്‍ത്തയെത്തി. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും കോവിഡ് വാക്‌സിന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്. ഓക്‌സ്‌ഫോര്‍ഡ് കോവിഡ്-19 വാക്‌സിന്‍ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വാക്‌സിന്‍ സുരക്ഷിതവും നന്നായി സഹകരിക്കുന്നതും ഇമ്യൂണോജെനിക്തുമാണെന്നാണ് മെഡിക്കല്‍ ജേണല്‍ ദി ലാന്‍സെറ്റിന്റെ ചീഫ് എഡിറ്റര്‍ പ്രതികരിച്ചത്. പെഡ്രോ ഫൊലെഗാട്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ഈ ഫലങ്ങള്‍ അങ്ങേയറ്റം പ്രോത്സാഹജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരില്‍ കോവിഡ് വാക്‌സിനിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞ മാസം ബ്രസീലില്‍ ആരംഭിച്ചിരുന്നു. അസ്ട്രാസെനേക്കയുടെ പിന്തുണയുള്ള ഓക്‌സ്‌ഫോര്‍ഡ് കോവിഡ് -19 വാക്‌സിന്റെ പ്രാഥമിക പരീക്ഷണങ്ങളെക്കുറിച്ചുള്ള മികച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വാക്‌സിന്‍ ഗവേഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ആന്റിബോഡി, ടി-സെല്‍ (കില്ലര്‍ സെല്‍) പ്രതികരണമാണ് സൃഷ്ടിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞാല്‍, സെപ്റ്റംബര്‍ മാസത്തോടെ തന്നെ ഇത് വന്‍തോതിലുള്ള ഉല്‍പാദനത്തിലേക്ക് പോകാം. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഗവേഷകര്‍ക്കൊപ്പം കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനേഷനെക്കുറിച്ച് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വിശദമായ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബ്രിട്ടന്‍, ചൈന, ഇന്ത്യ, യുഎസ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒരു ഡസനിലധികം വ്യത്യസ്ത വാക്‌സിനുകള്‍ ഇപ്പോള്‍ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകരിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ ‘സുരക്ഷിത’ കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

Exit mobile version