ഗർഭ നിരോധനത്തിന് കോപ്പർ ടി ഉപയോഗിച്ച് യുവതി; രണ്ട് വർഷത്തിന് ശേഷം കോപ്പർ ടി കൈയ്യിൽ പിടിച്ച് കുഞ്ഞിന്റെ ജനനം!

ഹനോയ്: സ്ത്രീകൾ ആഗ്രഹമില്ലാതെ ഗർഭം ധരിക്കാതിരിക്കാൻ പല ഗർഭ നിരോധന മാർഗ്ഗങ്ങളും ഉപയോഗിക്കാറുണ്ട്. പലപ്പോഴും അവയെല്ലാം 100 ശതമാനം വിജയകരമാവാറുമില്ല. എങ്കിലും കോപ്പർ ടി ഉപോഗിക്കുന്നത് ഒരു പരിധി വരെ ഗർഭനിരോധനത്തിന് സഹായകരമാണെന്നാണ് പൊതുധാരണ. പക്ഷെ അതിനെ പാടെ തിരിത്തിക്കൊണ്ട് അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും കോപ്പർ ടി കൈയ്യിൽ പിടിച്ചുകൊണ്ട് പിറന്നു വീണിരിക്കുകയാണ് ഈ കുഞ്ഞ്.

വടക്കൻ വിയറ്റ്‌നാമിൽ നിന്നുള്ള ഒരു നവജാത ശിശുവാണ് ഇത്തരത്തിൽ അത്ഭുത ശിശുവായി സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. അമ്മ ഗർഭനിരോധനത്തിനായി നിക്ഷേപിച്ച കോപ്പർ ടിയുമായി ജനിച്ചുവീണ നവജാത ശിശുവിന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

ഗർഭനിരോധനത്തിനായി സ്വീകരിച്ച മാർഗം പരാജയപ്പെട്ടുവെന്ന് മാത്രമല്ല, അതും കൈയിൽ പിടിച്ചു പുറത്തുവന്നാണ് കുഞ്ഞ് ഹീറോയിസം കാണിച്ചിരിക്കുന്നത്. ചിത്രത്തിൽ കറുപ്പും മഞ്ഞയും കലർന്ന കോപ്പർ ടിയാണ് കുഞ്ഞ് ഇടതുകൈയിൽ പിടിച്ചിരിക്കുന്നത്. വടക്കൻ വിയറ്റ്‌നാമിനെ ഹായ്‌പോങ്ങ് നഗരത്തിലെ ഹായ്‌പോങ്ങ് ഇന്റർനാഷണൽ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.

കൈയിൽ കോപ്പർ ടിയും പിടിച്ചാണ് കുഞ്ഞ് പുറത്തേക്ക് വന്നതെന്ന് ഡോക്ടർ ട്രാൻ വിയറ്റ് ഫുവോങ് പറഞ്ഞു. അസാധാരണമായി തോന്നിയതുകൊണ്ടാണ് ചിത്രമെടുക്കാമെന്ന് വിചാരിച്ചതെന്നും ഡോക്ടർ പറഞ്ഞു. ഈ ചിത്രം ഇത്രയുമധികം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്നും ഡോക്ടർ പറയുന്നു.

രണ്ടുവർഷം മുൻപാണ് 34കാരി ഗർഭനിരോധന ഉപാധി എന്ന നിലയിൽ കോപ്പർ ടി നിക്ഷേപിച്ചത്. എന്നാൽ ഗർഭിണിയായപ്പോഴാണ് ഇത് പരാജയപ്പെട്ടുവെന്ന് മനസ്സിലായത്. നിക്ഷേപിച്ചതിനുശേഷം കോപ്പർ-ടിക്ക് സ്ഥാനചലനം ഉുണ്ടായതുകൊണ്ടാകാം യുവതി ഗർഭം ധരിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്.

Exit mobile version