ഹുവായിക്ക് പൂര്‍ണ്ണ നിരോധനം ഇല്ല, എന്നാല്‍ പ്രോത്സാഹനവും നല്‍കില്ല; ചൈനയെ ‘കൈവിടാതെ’ ഫ്രാന്‍സ്

പാരീസ്; ചൈനയെ പൂര്‍ണ്ണമായും കൈവിടാതെ ഫ്രാന്‍സ്. ചൈനീസ് കമ്പനിയായ ഹുവായിയുടെ ഉപകരണങ്ങള്‍ക്ക് പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്താതെയാണ് കൈവിടാതെ ഫ്രാന്‍സ് നില്‍ക്കുന്നത്. എന്നാല്‍ ചൈനീസ് കമ്പനിയിലേക്ക് മാറരുതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ദാതാക്കളോട് ആവശ്യപ്പെടുമെന്നും ദേശീയ സൈബര്‍ സുരക്ഷ ഏജന്‍സി മേധാവി അറിയിച്ചു.

ഹുവായിക്ക് പൂര്‍ണ്ണമായി ഒരു നിരോധനം ഉണ്ടാവില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ നടപടി. അതേസമയം ഹുവായ് ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നല്‍കില്ലെന്നും ഫ്രാന്‍സ് വ്യക്തമാക്കി. മൂന്ന് മുതല്‍ എട്ട് മാസം വരെ നീണ്ടുനില്‍ക്കുന്ന പെര്‍മിറ്റുകള്‍ ഇതിനകം തന്നെ ഹുവായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കുമെന്നും, ഇത് ചൈനീസ് കമ്പനിയുടെ ഫ്രാന്‍സിന്റെ 5 ജി നെറ്റ്വര്‍ക്കിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുമെന്നുമാണ് ലഭിക്കുന്ന വിവരം.
ചൈനീസ് കമ്പനിയായ ഹുവായിക്ക് അമേരിക്ക നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇതിന് മുന്‍പ് സുരക്ഷാ ഭീഷണി ഉയര്‍ന്നെന്ന് ആരോപിച്ച് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും നിരോധം ഏര്‍പ്പെടുത്തി രംഗത്ത് വന്നിരുന്നു.

Exit mobile version