കൊവിഡ് പ്രതിരോധം മാത്രമല്ല, ഇനി ഫോണും വിളിക്കാം; സ്മാര്‍ട്ട് മാസ്‌കുമായി ജപ്പാന്‍

ലോകത്തെ കീഴടക്കി കൊണ്ടിരിക്കുന്ന മഹാമാരി കൊവിഡ് 19നെതിരെ പോരാടാനുള്ള പ്രധാന ഘടകമാണ് മാസ്‌ക്. മാസ്‌കില്‍ തന്നെ വ്യത്യസ്തതകള്‍ അനവധിയാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ ഏറെ വ്യത്യസ്ത നിറഞ്ഞ മാസ്‌ക് അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍. ഫോണ്‍ വിളിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്മാര്‍ട്ട് മാസ്‌ക് ആണ് ജപ്പാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജാപ്പനീസ് സ്റ്റാര്‍ട്ടപ്പമായ ഡോനട്ട് റോബോട്ടിക്‌സാണ് സി – മാസ്‌ക് എന്ന സ്മാര്‍ട്ട് മാസ്‌കിന്റെ ശില്‍പികള്‍. സാധാരണ മാസ്‌കിന് യോജിക്കുന്ന വെളുത്ത പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട് മാസ്‌ക് നിര്‍മിച്ചിരിക്കുന്നത്. ബ്ലുടൂത്ത് ആപ്‌ളിക്കേഷന്‍ വഴി മാസ്‌കിനെ ഫോണുമായോ, ടാബ് ലെറ്റുമായോ ബന്ധിപ്പിക്കാം. കോളുകള്‍ വിളിക്കാനും ഉപയോഗിക്കുന്ന ആളിന്റെ ശബ്ദം കൂട്ടാനും മാസ്‌കിന് സാധിക്കും.

സന്ദേശങ്ങള്‍ കൈമാറാനും പ്രസംഗങ്ങള്‍ പകര്‍ത്താനും ജാപ്പനീസ് ഭാഷയില്‍ നിന്ന് എട്ട്ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനും കഴിയും. പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ ക മ്പനിയെസഹായിക്കുന്നതിനായി ഒരു ഉല്‍പ്പന്നത്തിനായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഡോണട്ട്‌റോബോട്ടിക്‌സിന്റെ എഞ്ചിനീയര്‍മാര്‍ സ്മാര്‍ട്ട് മാസ്‌ക് എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. സംഭവം ഏതായാലും സോഷ്യല്‍മീഡിയയിലും നിറയുന്നുണ്ട്.

ഒരു മാസ്‌കിന് 40 ഡോളറാണ് വില. സെപ്റ്റംബറോടെ 50,000 മാസ്‌കുകള്‍ ജപ്പാനില്‍ ലഭ്യമാക്കാനാണ് കമ്പനിലക്ഷ്യമിടുന്നത്. ജപ്പാനു പുറമെ അമേരിക്ക, യുറോപ്പ്, ചൈന എന്നിവിടങ്ങളിലെ വിപണിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Exit mobile version