സൊമാലിയയില്‍ ബോംബാക്രമണം; ബസ് യാത്രക്കാരായ 10 പേര്‍ക്ക് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

മൊഗാദിഷു: സൊമാലിയയില്‍ ബോംബാക്രമണത്തില്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൊമാലിയുടെ തലസ്ഥാനാമായ മൊഗാദിഷുവിലാണ് ബോംബ് സ്‌ഫോടനം നടന്നത്.

റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം. മിനി ബസ്സില്‍ സഞ്ചരിച്ചിരുന്നവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സര്‍ക്കാര്‍ വാഹനങ്ങളും സുരക്ഷാ സേനയുടെ വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന റോഡിലാണ് സ്ഫോടനം നടന്നത്.

അല്‍ ഷബാബ് ആണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സൊമാലിയന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്. ‘ ലാഫോല്‍ പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തില്‍ 10 പേരെങ്കിലും കൊല്ലപ്പെട്ടു കാണും. മരിച്ചവരെല്ലാം സൊമാലിയക്കാര്‍ തന്നെയാണ്,” സൊമാലിയന്‍ സര്‍ക്കാര്‍ പറയുന്നു. സ്ഫോടനത്തില്‍ മിനി ബസ് പൂര്‍ണമായും തകര്‍ന്നതായി ദൃക്സാക്ഷികളും പറയുന്നു.

Exit mobile version