‘കൊവിഡിന് ശേഷം വരുന്ന ദാരിദ്ര്യത്തിന്റെ മഹാമാരിയെ നേരിടാന്‍ ജനങ്ങള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം’; ആഹ്വാനവുമായി പോപ്പ് ഫ്രാന്‍സിസ്

വത്തിക്കാന്‍: കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ലോകത്തെ നേരിടാന്‍ ജനങ്ങള്‍ തയ്യാറെടുക്കണമെന്ന ആഹ്വാനവുമായി പോപ്പ് ഫ്രാന്‍സിസ്. കൂടുതല്‍ നീതിപൂര്‍വ്വമായി പെരുമാറുന്ന ഒരു സമൂഹമാണ് ഇനി ഉയര്‍ന്നു വരേണ്ടത്. കൊവിഡിന് ശേഷം വരുന്ന ദാരിദ്ര്യത്തിന്റെ മഹാമാരിയെ നേരിടാന്‍ ജനങ്ങള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം എന്നാണ് വീഡിയോ സന്ദേശത്തില്‍ സംസാരിക്കവേ പോപ്പ് ഫ്രാന്‍സിസ്
പറഞ്ഞത്.

മാനവികതയുടെ മഹത്തായ പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പ്രതിസന്ധി ഘടത്തില്‍ നമ്മള്‍ പഠിക്കേണ്ട പാഠം ഒരേ മാനവികതയുടേതാണെന്നും ഒരു പുതിയ യാഥാര്‍ത്ഥ്യത്തെ സൃഷ്ടിച്ചെടുക്കേണ്ട കടമ നമുക്കുണ്ടെന്നും പ്രത്യേകിച്ച് ദരിദ്രര്‍ക്ക് വേണ്ടിയും ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും. കൂടുതല്‍ നീതിപൂര്‍വ്വകമായ ഒരു സമൂഹം കെട്ടിപ്പെടുത്തില്ലെങ്കില്‍ ഈ കഷ്ടപ്പാടുകളെല്ലാം വെറുതെയായി പോകുമെന്നും ലോകത്ത് ദാരിദ്ര്യത്തിന്റെ മഹാമാരി അവസാനിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും പോപ്പ് ഫ്രാന്‍സിസ്
ആഹ്വാനം ചെയ്തു.

അതേസമയം ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം അറുപത്തി ഒന്നരലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപതിനായിരം കടന്നു. ആയിരത്തിലധികം പേരാണ് അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത്. ബ്രസീലില്‍ എണ്ണൂറിലധികം പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. മുപ്പതിനായിരത്തിലധികം പേര്‍ക്കാണ് ബ്രസീലില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.

Exit mobile version