ഒറ്റ കൊവിഡ് രോഗികളില്ലെന്ന് കണ്ട് ആഘോഷം നടത്തി; അടുത്ത ദിവസം ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 39 പേര്‍ക്ക്, ഭൂരിഭാഗം പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് വുഹാനില്‍

ബീജിങ്; ഒറ്റ കൊവിഡ് രോഗികളില്ലെന്ന് കണ്ട് ആഘോഷം നടത്തിയതിന്റെ അടുത്ത ദിവസം ചൈനയില്‍ 39 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൈനയില്‍ ജനനേതാക്കള്‍ ആഘോഷങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രോഗവ്യാപനം നിയന്ത്രണത്തിലായെന്നും ഇനി ഭയപ്പെടാനില്ലെന്നും ഇവരില്‍ ചിലര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് 24 മണിക്കൂറിനിടെ 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മഹാഭൂരിപക്ഷം പേരും കൊവിഡ് 19ന്റെ ഉത്ഭവകേന്ദ്രമായ ഹുബേ പ്രവിശ്യയില്‍ നിന്നും വുഹാന്‍ പട്ടണത്തില്‍ നിന്നുമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇവരില്‍ 36 പേരും ലക്ഷണങ്ങളില്ലാതിരുന്നവരാണ്. ഇത് വലിയ ആശങ്കയ്ക്കും വഴിവെച്ചിട്ടുണ്ട്. ലക്ഷണമില്ലാത്ത രോഗികള്‍ രോഗവ്യാപനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് നേരത്തേ ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്ക പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

Exit mobile version