കൊവിഡ് 19; വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക് അടുക്കുകയാണ്. അതേസമയം കൊവിഡ് വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

അമേരിക്കക്ക് പിന്നാലെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ നിലവിലെ സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാവുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത 5000ത്തിലധികം കൊവിഡ് മരണങ്ങളില്‍ പകുതിയിലേറെയും അമേരിക്കയിലും ബ്രസീലുമാണ്. നാല്‍പ്പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് ഇന്നലെ മാത്രം ഇരു രാജ്യങ്ങളിലുമായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

ബ്രസീലില്‍ ഇതുവരെ 330890 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 21048 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. അതേസമയം അമേരിക്കയില്‍ 1283 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 97,637 ആയി ഉയര്‍ന്നു. വൈറസ് ബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്.

Exit mobile version