കിം ജീവനോടെയുണ്ടെന്ന് തെളിഞ്ഞു, എല്ലാ കണ്ണുകളും ഇപ്പോള്‍ ലോകത്തു നിന്നും കിം ഒളിപ്പിച്ച ആ അജ്ഞാത സുന്ദരിയുടെ പുറകെ

സിയോള്‍: താന്‍ മരിച്ചിട്ടില്ലെന്ന സന്ദേശം കിം ജോങ് ഉന്‍ പുറത്തുവിട്ടതോടെ ഉത്തരകൊറിയയ്ക്ക് ഇപ്പോള്‍ ആശ്വാസദിനങ്ങളാണ്. കിം ജീവനോടെയുണ്ടെന്ന് തെളിഞ്ഞതോടെ കൊറിയയുടേയും ലോകത്തിന്റേയും ഇപ്പോഴത്തെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നത് ഒരു അജ്ഞാത സുന്ദരിയിലാണ്.

കിമ്മിന്റെ ഭാര്യയായ റി സോള്‍ ജുവാണ് അത്. ലോകത്തിനും ഉത്തര കൊറിയക്കും പോലും അധികം അറിയാത്ത അജ്ഞാത സുന്ദരിയാണ് കിമ്മിന്റെ ഭാര്യ. ഭരണം കൈമാറുന്നതും രാഷ്ട്രീയ ഇടപെടലുകള്‍ക്കും ഇനി റി സോള്‍ ജു നേതൃത്വം നല്‍കുമെന്നാണ് സൂചനകള്‍. ഇതോടെയാണ് റി സോള്‍ ജു സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ചര്‍ച്ചയായത്.

മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ് കിം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണെന്ന് ഉത്തര കൊറിയ പറയുന്നു. കിം ജീവനോടെയുണ്ടെങ്കിലും മരിച്ചാലും തീരുമാനങ്ങള്‍ കിമ്മിന്റെ ഭാര്യ റി സോള്‍ ജുവിനെ കേന്ദ്രീകരിച്ചാണ് നടക്കുക.30 വയസ്സ് പ്രായമുള്ള റി സോളിനെ കിമ്മിന്റെ സഹോദരിയും ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്.

എന്നാല്‍ റി സോളിനെക്കുറിച്ച് അധികം ആര്‍ക്കും ഒന്നുമറിയില്ല. 2009ലാണ് കിം റി സോള്‍ ജുവിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ പേര് റി സോള്‍ എന്നല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ കുടുംബത്തെ കുറിച്ചും കുറച്ച് കാര്യങ്ങള്‍ മാത്രമാണ് പുറത്തുവന്നത്.

റി സോളിന്റെ പിതാവ് പ്രൊഫസറായിരുന്നു. അമ്മ ഗൈനക്കോളജിസ്റ്റാണ്. ചൈനയില്‍ ഇവര്‍ സംഗീതം പഠിച്ചിരുന്നുവെന്നും 2005ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഇവര്‍ ദക്ഷിണേഷ്യയിലേക്ക് യാത്ര നടത്തിയിരുന്നുവെന്നും പറയപ്പെടുന്നു.

90 അംഗ ചിയര്‍ലീഡേഴ്സ് ട്രൂപ്പില്‍ റി സോളും അംഗമായിരുന്നു. അന്നാണ് ഇവര്‍ ശ്രദ്ധിക്കപ്പെട്ടത്. അതിസുന്ദരിയായ റി സോളിന്റെ സൗന്ദര്യത്തെ കുറിച്ച് എല്ലാവരും വാഴ്ത്തിയിരുന്നു. കിമ്മിന്റെ ഭാര്യയായതോടെ ഇവര്‍ ചിയര്‍ ലീഡറാണെന്ന കാര്യങ്ങളെല്ലാം കൊറിയ നശിപ്പിച്ചു. ദൃശ്യങ്ങള്‍ പോലും നശിപ്പിച്ചു.

കിം ജോങ് ഉന്‍ അധികാരമേറ്റ ശേഷം ഇവര്‍ നിരവധി തവണ പൊതുമധ്യത്തില്‍ വന്നിട്ടുണ്ട്. 2012ലായിരുന്നു ആദ്യമായി ഇവര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ കിമ്മിന്റെ ഭാര്യയാണെന്നും, പേര് കൊമ്രേഡ് റി സോള്‍ ജു എന്നാണെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

കിമ്മിനും റി സോളിനും മൂന്നുകുട്ടികളാണുള്ളതെന്നാണ് അഭ്യൂഹങ്ങള്‍ എന്നാല്‍ ഇതുവരെ അതിനും തെളിവ് ലഭിച്ചിട്ടില്ല. സന്തുഷ്ട കുടുംബമാണ് കിം നയിക്കുന്നതെന്ന് കിമ്മിന്റെ സുഹൃത്തായ ബാസ്‌കറ്റ് ബോള്‍ താരം ഡെന്നീസ് റോഡ്മാന്‍ പറഞ്ഞു. 1974ന് ശേഷം കൊറിയന്‍ ചരിത്രത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പ്രഥമ വനിതയാണ് റി സോള്‍.

Exit mobile version