കിം ജോങ് ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിഎന്‍എന്‍ ചാനലിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്.

‘ഇപ്പോള്‍ വന്ന റിപ്പോര്‍ട്ട് തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്. പഴയ രേഖകളാണ് അവര്‍ക്ക് ലഭിച്ചതെന്നാണ് ഞാന്‍ മാനസ്സിലാക്കുന്നത്. ഇത് സിഎന്‍എന്‍ നടത്തിയ വ്യാജ റിപ്പോര്‍ട്ടാണെന്ന് ഞാന്‍ കരുതുന്നത്’ എന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ കിം ജോങ് ഉന്ന് ആരോഗ്യവാനാണെന്ന് പറയാന്‍ ഉത്തരകൊറിയയില്‍ നിന്ന് നേരിട്ടുള്ള വിവരമുണ്ടോയെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ ട്രംപ് തയ്യാറായില്ല.

രണ്ട് ദിവസം മുമ്പാണ് ശസ്ത്രക്രിയക്ക് ശേഷം കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ഇതിനിടെ അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചായിരുന്നു സിഎന്‍എന്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Exit mobile version