ഒമാനില്‍ 106 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 1614 ആയി ഉയര്‍ന്നു

കെയ്‌റോ: ഒമാനില്‍ 106 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1614 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 71 പേരും വിദേശികളാണ്. 35 പേര്‍ സ്വദേശികളാണ്.

കൊവിഡ് ബാധിച്ച് മലയാളിയടക്കം എട്ടുപേരാണ് ഇതുവരെ മരിച്ചത്. മരിച്ച എട്ടുപേരും മസ്‌കത്തില്‍ ചികിത്സയിലിരുന്നവരാണ്. അതെസമയം ഇതുവരെ 238 പേരാണ് രോഗ മുക്തി നേടിയത്. രണ്ട് ദിവസമായി കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ മാറ്റം വന്നിട്ടില്ല. 1368 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്.

Exit mobile version