ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് സമീപം കാട്ടുതീ പടരുന്നു; പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്

കീവ്: ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് സമീപം കാട്ടുതീ പടരുന്നു. വെറും ഒരു കിലോമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ കാട്ടുതീയും ആണവ നിലയവും തമ്മിലുള്ള ദൂരമെന്നാണ് റിപ്പോര്‍ട്ട്. മുന്നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. വടക്കന്‍ ഉക്രൈനിലാണ് ചെര്‍ണോബില്‍ ആണവ നിലയം സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും അപകടകരമായ ആണവമാലിന്യം സൂക്ഷിച്ചിരിക്കുന്ന പ്രദേശം കൂടിയാണിത്. കാട്ടുതീയില്‍ ഇതിനോടകം 46000 ഹെക്ടര്‍ പ്രദേശം കത്തി നശിച്ചു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന അധികൃതരുടെ മുന്നറിയിപ്പ് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

എച്ച്ബിഒയില്‍ സംപ്രേക്ഷണം ചെയ്ത ചെര്‍ണോബില്‍ സീരീസ് വന്‍ വിജയമായതിന് ശേഷം നിരവധി പേരാണ് ഇവിടം സന്ദര്‍ശിച്ചത്. 2018 ല്‍ 80000 പേരാണ് ഇവിടെ സന്ദര്‍ശനം നടത്തിയത്. 2019 ല്‍ ഇതിന്റെ ഇരട്ടി സന്ദര്‍ശകരാണ് എത്തിയത്.

Exit mobile version