കൊവിഡ് 19; അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് രണ്ടായിരത്തിലധികം പേര്‍, വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് രണ്ടായിരത്തിലധികം പേരാണ്. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 2108 പേരാണ്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 18,586 ആയി ഉയര്‍ന്നു. വൈറസ് ബാധമീലം ഒരുദിവസം 2000 ത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ രാജ്യമാണ് അമേരിക്ക.

അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. 24 മണിക്കൂറിനിടെ 35,098 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു.

ആഗോളതലത്തില്‍ വൈറസ് ബാധമൂലം ഇതുവരെ മരിച്ചത് ഒരു ലക്ഷത്തിലധികം പേരാണ്. മരണസംഖ്യ 102,607 ആയി ഉയര്‍ന്നു. 1,694,954 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. യൂറോപ്പില്‍ 70,000ത്തോളം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 30 ദിവസത്തിനിടെയാണ് 95,000 മരണവും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6974 പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. ഒരോ മിനിറ്റിലും അഞ്ച് പേര്‍ എന്ന തോതിലാണ് മരണ നിരക്ക് ഉയരുന്നത്.

Exit mobile version