കൊവിഡ് പ്രതിസന്ധിക്കിടയിലും ലോകസമ്പന്നരില്‍ ഒന്നാമനായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്; ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് മൂന്നാം തവണ

കൊവിഡ് കാലത്തെ പ്രതിസന്ധിക്കിടയിലും ലോകസമ്പന്നരില്‍ ഒന്നാമനായി ഒന്നാം സ്ഥാനം കരസ്ഥമാക്കി ആമസോണ്‍ സ്ഥാപകനായ സിഇഒയുമായ ജെഫ് ബെസോസ്. 113 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.

98 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്സ് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. ഫോബ്സ് പുറത്തുവിട്ട 34-ാമത് വാര്‍ഷിക ലോക സമ്പന്ന പട്ടികയിലാണ് ലോക കോടീശ്വരന്മാരുടെ സ്ഥാനം പുറത്ത് വിട്ടിരിക്കുന്നത്. എല്‍വിഎംഎച്ചിന്റെ സിഇഒയും ചെയര്‍മാനുമായ ബെര്‍നാര്‍ഡ് ആര്‍നോള്‍ട് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 76 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റാണ് നാലാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ സമ്പത്ത് 67.5 ബില്യണ്‍ ഡോളറാണ്.

36 ബില്യണ്‍ ഡോളറാണ് ഫോബ്സിന്റെ കണക്കുപ്രകാരം മെക്കന്‍സിയുടെ ആസ്തി. ഓറക്കിള്‍ സ്ഥാപകനും സിടിഒയുമായ ലാറി എല്ലിസണാണ് അഞ്ചാം സ്ഥാനത്ത്. 59 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന് സമ്പത്ത്. കോവിഡ് വ്യാപാനംമൂലം ആസ്തിയില്‍ വന്‍കുറവുവന്നതിനെതുടര്‍ന്ന് 267 പേര്‍ക്ക് ഉയര്‍ന്ന സ്ഥാനം നഷ്ടമായതായി ഫോബ്സിന്റെ പട്ടികയില്‍ എടുത്ത് പറയുന്നുണ്ട്. ബെസോസിന്റെ മുന്‍ഭാര്യയായ മെക്കന്‍സി ബെസോസ് 22-ാംസ്ഥാനത്തെത്തി എന്നതും ശ്രദ്ധേയമായി.

Exit mobile version