കൊവിഡ് 19; സിംഗപ്പൂരില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സിംഗപ്പൂരില്‍ വൈറസ് ബാധിതരുടെ എണ്ണം ആയിരം ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ യാത്രകളൊന്നും നടത്താതെയാണ് രോഗികളായത്.

ഇവര്‍ അടുത്തിടെയൊന്നും വിദേശ യാത്രകള്‍ നടത്തിയിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം പുതുതായി പതിനൊന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വൃദ്ധ സദനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്താകമാനമായി ഇതുവരെ 47000ത്തിലധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അമേരിക്കയില്‍ മാത്രം 4300 ലധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. യുഎസില്‍ മാത്രം രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version