കൊവിഡ് 19; ചികിത്സയിലായിരുന്ന ബ്രിട്ടീഷ് താരം ആന്‍ഡ്ര്യു ജാക്ക് മരിച്ചു

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന ബ്രിട്ടീഷ് താരം ആന്‍ഡ്ര്യു ജാക്ക് (76) മരിച്ചു. രണ്ട് ദിവസം മുമ്പാണ് താരത്തിന് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ലണ്ടനിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് അന്ത്യം. സ്റ്റാര്‍ വാര്‍സിലും ലോര്‍ഡ് ഓഫ് ദി റിങ്സിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരമാണ് ആന്‍ഡ്ര്യു ജാക്ക്.

അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ഓസ്ട്രേലിയയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഭാര്യ ഗബ്രിയേല്‍ റോജേഴ്സാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജാക്കിന് വേദനയൊന്നും ഉണ്ടായിരുന്നില്ലെന്നും നിശബ്ദനായാണ് അദ്ദേഹം യാത്രയായത് എന്നുമാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Exit mobile version