കൊവിഡ് 19; അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് 515 പേര്‍, മരണസംഖ്യ 2000 കവിഞ്ഞു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് 19 വൈറസ് വളരെ വേഗത്തിലാണ് പടര്‍ന്നുക്കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം 515 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2000 കവിഞ്ഞിരിക്കുകയാണ്. വൈറസ് ബാധമൂലമുള്ള മരണങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. ഇത് രാജ്യത്ത് എത്ര വേഗത്തിലാണ് വൈറസ് പടര്‍ന്നുപിടിക്കുന്നതെന്ന് എടുത്തുകാണിക്കുന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല ചൂണ്ടിക്കാട്ടി.

ലോകത്ത് വൈറസ് ബാധമൂലമുള്ള മരണ നിരക്കില്‍ യുഎസ് ആറാം സ്ഥാനത്താണ്. ഇറ്റലി, സ്പെയിന്‍, ചൈന, ഇറാന്‍, ഫ്രാന്‍സ് എന്നിവരാണ് യുഎസിന് മുന്നിലുള്ളത്. നിലവില്‍ 1,23000 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 50,000 ത്തോളം വൈറസ് ബാധിതര്‍ ന്യൂയോര്‍ക്കില്‍ നിന്നാണ്. ഇതോടെ ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് അറിയിച്ചിട്ടുണ്ട്.

അതേസമയം ലോകത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 30000 കടന്നു. രോഗബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു.ഇന്നലെ മാത്രം അരലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ ഇന്നലെ മാത്രം 889 പേരും സ്പെയ്നില്‍ 844 പേരുമാണ് മരിച്ചത്.

Exit mobile version