വൈറസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയേയും ഇറ്റലിയേയും മറികടന്ന് അമേരിക്ക; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 16,000 പേര്‍ക്ക്

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 23000ത്തിലധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇപ്പോഴിതാ ചൈനയേയും ഇറ്റലിയേയും മറികടന്ന് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതായിയിരിക്കുകയാണ്. ഇന്നലെ മാത്രം 16,000 ത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവിലെ കണക്ക് പ്രകാരം 81,378 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലും ഇറ്റലിയിലും രോഗികളുടെ എണ്ണം യഥാക്രമം 81,285, 80,539 എന്നിങ്ങനെയാണ്.

അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞിരിക്കുകയാണ്. വൈറസ് വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ പത്ത് ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കൊവിഡ് 19 എന്ന മഹാമാരിയുടെ അടുത്ത കേന്ദ്രം അമേരിക്കയായിരിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമാകുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക്കിലാണ് ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ട്രില്ല്യണ്‍ ഡോളര്‍ ഏകദേശം രണ്ട് ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജിനാണ് കഴിഞ്ഞ ദിവസം യുഎസ് സെനറ്റും വൈറ്റ്ഹൗസും അംഗീകാരം നല്‍കിയിരിക്കുന്നത്.

Exit mobile version