മുംബൈ ഭീകരാക്രമണം; ‘അമേരിക്ക നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പം’ ഡൊണാള്‍ഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തില്‍, ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തില്‍, ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പമാണ് യുഎസ്. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 നിഷ്‌കളങ്കര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകരവാദത്തെ വിജയിക്കാനോ വിജയത്തിലേക്ക് അടുക്കാനോ ഒരിക്കലും നാം അനുവദിക്കുകയില്ല.- ട്രംപ് ട്വീറ്ററില്‍ കുറിച്ചു.

2008 നവംബര്‍ 26നാണ് ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയുടെ വിവിധയിടങ്ങളില്‍ ഭീകരാക്രമണങ്ങളുണ്ടായത്. പാകിസ്താന്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയായിരുന്നു ആക്രമണത്തിനു പിന്നില്‍. കടല്‍മാര്‍ഗം നഗരത്തിലെത്തിയ പത്ത് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ജീവനോടെ പിടികൂടാനായത് അജ്മല്‍ കസബിനെ മാത്രമായിരുന്നു. ഇയാളെ നവംബര്‍ 2012 നവംബര്‍ 21ന് തൂക്കിലേറ്റി.

Exit mobile version