ഗര്‍ഭഛിദ്രം ഇനി കുറ്റകരമല്ല; 43 വര്‍ഷം പഴക്കമുള്ള നിയമം ‘പടിക്ക് പുറത്തിട്ട്’ ജസീന്ദ ആര്‍ഡേന്‍, പുതിയ ബില്ലിലെ വ്യവസ്ഥകള്‍ ഇങ്ങനെ

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റില്‍ 43 വര്‍ഷം പഴക്കമുള്ള നിയമം എടുത്ത് കളഞ്ഞ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍. ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമമാണ് എടുത്ത് കളയാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി ന്യൂസിലാന്റില്‍ ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമല്ല. പുതിയ ബില്‍ പാര്‍ലമെന്റില്‍ പാസാക്കി.

ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റവിഭാഗത്തില്‍ നിന്ന് ഒഴിവാക്കി ആരോഗ്യ പ്രശ്നമായി പരിഗണിക്കാനും ഗര്‍ഭം ധരിച്ച് 20 ആഴ്ച വരെ അബോര്‍ഷന്‍ നടത്താനുള്ള സമയ പരിധിയും ഒപ്പം ഗര്‍ഭഛിദ്രത്തിന് തയ്യാറായ സ്ത്രീക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാനും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. നേരത്തെയുള്ള നിയമ പ്രകാരം ന്യൂസിലാന്റില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കേണ്ടത് രണ്ടു ഡോക്ടര്‍മാരാണ്.

ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണി നേരിടുന്ന ഘട്ടത്തിലോ ഇവരുടെ മാനസിക നില തകരാറിലായ ഘട്ടത്തിലോ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുകയുള്ളൂ. ഈ ബില്‍ ആണ് ഇപ്പോള്‍ പൊളിച്ചെഴുതിയിരിക്കുന്നത്. 68 ല്‍ 51 വോട്ടുകള്‍ നേടിയാണ് പാര്‍ലമെന്റില്‍ ബില്‍ പാസായത്.

Exit mobile version