യുവെന്റസ് താരം പൗളോ ഡിബാലയ്ക്കും കൊറോണ! അര്‍ജന്റീന സഹതാരം ഗോള്‍സാലോ ഹിഗ്വെയ്നും നിരീക്ഷണത്തില്‍

താരത്തിന്റെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടൂറിന്‍: ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗളോ ഡിബാലയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രതിരോധനിര താരം ഡാനിയേല്‍ റുഗാനിക്ക് പിന്നാലെയാണ് ഡിബാലയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്.

താരത്തിന്റെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിബാല ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുകയാണ്. ഇതേതുടര്‍ന്ന് ക്ലബ്ബിന്റെ താരങ്ങളും മറ്റ് ജീവനക്കാരുമടക്കം 121 പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം ഡിബാലയുമായി സമീപകാലത്ത് അടുത്തിടപഴകിയ അര്‍ജന്റീന സഹതാരം ഗോള്‍സാലോ ഹിഗ്വെയ്നും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുവെന്റസില്‍ ഡിബാലയുടെ സഹതാരം ഡാനിയേല്‍ റുഗാനിക്ക് കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റാലിയന്‍ ലീഗിലെ ഒരു താരത്തിന് ഇതാദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഏപ്രില്‍ 3 വരെ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്.

Exit mobile version