നീളമുള്ള വടികളില്‍ ചീര്‍പ്പും കത്രികയും; വൈറലായി ചൈനയിലെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള ഒരു മുടിവെട്ട്, വീഡിയോ

ബീജിങ്: കൊറോണ വൈറസ് ബാധയില്‍ പകച്ച് നില്‍ക്കുകയാണ് ചൈന. ഇതിനോടകം മൂവായിരത്തിലധികം ജീവനുകള്‍ വൈറസ് എടുത്ത് കഴിഞ്ഞു. ഇതിനിടെ ചൈനയില്‍ നിന്നുള്ള ബാര്‍ബര്‍ ഷോപ്പിലെ വീഡിയോ ആണ് വൈറലാകുന്നത്. നീളമുള്ള വടികളില്‍ ചീര്‍പ്പും കത്രികയും വെച്ചാണ് മുടിവെട്ടുന്നത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.

ഒരു സുരക്ഷിത അകലം പാലിച്ചാണ് ഈ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടുന്നവര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്. നീളമുള്ള വടികളില്‍ ചീര്‍പ്പും ആവശ്യമായ മറ്റ് ഉപകരണങ്ങളും ഘടിപ്പിക്കും. ശേഷം മുടിവെട്ടുകയാണ്. മുടിവെട്ടാനെത്തുന്നവര്‍ മാസ്‌ക് ധരിച്ചാണ് എത്തുന്നത്. തങ്ങളുടെയും കടയിലെത്തുന്നവരുടെും സുരക്ഷക്കായാണ് പുതിയ രീതി സ്വീകരിച്ചിരിക്കുന്നതെന്ന് ബാര്‍ബര്‍മാര്‍ പറയുന്നു.

Exit mobile version