കൊറോണ പതറുന്നത് കുട്ടികളുടെയും യുവാക്കളുടെയും മുന്‍പില്‍; ഇരയാവുന്നത് പ്രായമായവര്‍, ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ ഇങ്ങനെ

ബീജിങ്: കൊറോണ ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവര്‍ക്കെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. രോഗം മാരകമാവുന്നത് ആറിലൊരാള്‍ക്ക് മാത്രമാണെന്നുമാണ് കണ്ടെത്തല്‍. കുട്ടികളുടെയും യുവാക്കളുടെയും മുന്നില്‍ പതറിപ്പോകുന്ന കൊറോണ പ്രായമായവരെ ബാധിക്കുന്നു.

വൈറസ് ബാധയേറ്റാലും ചിലരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയോ രോഗികളാവുകയോ ചെയ്യുന്നില്ല. 80 ശതമാനത്തോളം പേര്‍ ചികിത്സയില്ലാതെ സുഖംപ്രാപിക്കുന്നുവെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, കോവിഡ്- 19 രോഗികളില്‍ ആറിലൊരാള്‍ക്കെങ്കിലും രോഗം മാരകമാവുന്നുണ്ടെന്നാണ് ഇതുവരെയുള്ള അനുഭവം.

അഞ്ചിലൊരാള്‍ എന്നകണക്കില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടിവരുന്നുമുണ്ട്. എന്നാല്‍, രോഗത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. പ്രായമായവര്‍, പ്രത്യേകിച്ച് രക്താതിസമ്മര്‍ദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Exit mobile version