ആമസോണ്‍ ജീവനക്കാരനും കൊറോണ; സഹപ്രവര്‍ത്തകരടക്കം നിരവധി പേര്‍ നിരീക്ഷണത്തില്‍

വാഷിങ്ടണ്‍: ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. പ്രശസ്ത ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിലെ ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചു. ജീവനക്കാരനെ ക്വാറന്റൈന്‍ ചെയ്തതായും ആമസോണ്‍ വ്യക്തമാക്കി.

ആമസോണിലെ അമേരിക്കയിലെ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. സിയാറ്റിലിലെ ആമസോണിന്റെ സൗത്ത് ലേക്ക് യൂണിയന്‍ ഓഫീസ് സമുച്ചയത്തില്‍ ജോലി ചെയ്തിരുന്നയാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജീവനക്കാരന് കൊറോണ ബാധയുണ്ടെന്ന കാര്യം പുറത്തറിയിച്ചത് ആമസോണ്‍ തന്നെയാണ്.

വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും നീരീക്ഷിച്ചുവരുന്നതായും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
വൈറസ് ബാധയുള്ള മിലാനിലെ ജീവനക്കാരോടും ഇറ്റലിയിലെ ജീവനക്കാരോടും വീടുകളില്‍ തന്നെ കഴിയാന്‍ കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Exit mobile version