ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും പാര്‍ലമെന്റ് അംഗത്തിനും വൈറസ് ബാധ; കൊറോണ ഭീതിയില്‍ ഇറാന്‍

ഇറാന്‍: കൊറോണ ഭീതിയിലാണ് ഇപ്പോള്‍ ഇറാന്‍. ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും പാര്‍ലമെന്റ് അംഗത്തിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇറാന്‍ ഭീതിയിലായിരിക്കുന്നത്. ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 16 പേരാണ്. ചൈനയ്ക്ക് പുറത്ത് ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. രാജ്യത്ത് 95 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്നുളള വിമാനങ്ങള്‍ക്ക് യുഎഇയും കുവൈറ്റും അടക്കം ഒട്ടേറെ ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പെടുത്തിയിരിക്കുകയാണ്. കുവൈറ്റിലും ബഹ്‌റൈനിലും വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

ചൈനയില്‍ രോഗബാധ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ 52 പേര്‍ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 2,715 ആയി. വൈറസ് ബാധിതരുടെ എണ്ണം 78,064 ആയി. സിച്ചുവാന്‍ , സിന്‍ജിയാങ്, മംഗോളിയ പ്രവിശ്യകളില്‍ പ്രഖ്യാപിച്ചിരുന്ന അതിജാഗ്രതാനിര്‍ദേശം പിന്‍വലിച്ചിട്ടുണ്ട്.

Exit mobile version