ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഉല്ലാസകപ്പലിലെ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ടോക്കിയോ: ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഉല്ലാസകപ്പലിലെ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി.

ആറ് യാത്രക്കാരെയും ജീവനക്കാരെയും കൂട്ടി കപ്പലില്‍ ആകെ 138 ഇന്ത്യക്കാരുണ്ട്. 3711 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് യാത്രക്കാര്‍ കഴിഞ്ഞ ദിവസം കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.

ജപ്പാനിലെ യോക്കോഹാമ തീരത്താണ് ഡയമണ്ട് പ്രിന്‍സസ് എന്ന ഉല്ലാസകപ്പല്‍ പിടിച്ചിട്ടിരിക്കുന്നത്. ആയിരത്തോളം യാത്രക്കാരും ജീവനക്കാരും ഇപ്പോഴും കപ്പലില്‍ തുടരുകയാണെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി പറഞ്ഞു. ഓസ്‌ട്രേലിയ അടക്കമുള്ള ചില രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്കു കൊണ്ടുവന്ന് ക്വാറന്റൈന്‍ സംവിധാനത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

Exit mobile version