കൊറോണ വൈറസ്; കൈമാറിയെത്തുന്ന നോട്ടുകള്‍ അണുവിമുക്തമാക്കി നല്‍കും, ഉറപ്പുനല്‍കി ചൈന സര്‍ക്കാര്‍

വൈറസ് ബാധ ഉണ്ടാകാതിരിക്കാന്‍ നോട്ടുകള്‍ അണുവിമുക്തമാക്കാനുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ ഇപ്പോള്‍ തേടുകയാണ് കേന്ദ്രബാങ്ക്.

ബീജിംഗ്: കൊറോണ വൈറസ് ബാധ ഇപ്പോള്‍ ചൈനയെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൈമാറിയെത്തുന്ന നോട്ടുകള്‍ അണുവിമുക്തമാക്കി നല്‍കുമെന്ന ഉറപ്പ് നല്‍കി ചൈന സര്‍ക്കാര്‍.

കൊറോണ വൈറസ് കൂടുതലായി ബാധിച്ച നഗരങ്ങളില്‍ പഴയനോട്ടുകള്‍ കൈമാറുന്നതിനെ ചൈന സര്‍ക്കാര്‍ വിലക്കിയിരുന്നു. വൈറസ് ബാധ ഉണ്ടാകാതിരിക്കാന്‍ നോട്ടുകള്‍ അണുവിമുക്തമാക്കാനുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ ഇപ്പോള്‍ തേടുകയാണ് കേന്ദ്രബാങ്ക്. പണമിടപാടുകാരോട് ആശുപത്രികളില്‍ നിന്നും മാര്‍ക്കറ്റുകളില്‍നിന്നും ലഭിക്കുന്ന നോട്ടുകള്‍ വേര്‍തിരിച്ച് വെയ്ക്കാനും അധികൃതര്‍ ആഴശ്യപ്പെട്ടിട്ടുണ്ട്.

”കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലെ നോട്ടുകള്‍ വീണ്ടും വിതരണം ചെയ്യുന്നതിന് മുമ്പ് 14 ദിവസം കൊണ്ട് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചോ ചൂടാക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചോ അണുവിമുക്തമാക്കി നല്‍കും. ” – ചൈനയിലെ പീപ്പിള്‍സ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഫാന്‍ യിഫേ പറഞ്ഞു.

Exit mobile version