ജപ്പാനിലും ജീവനെടുത്ത് കൊറോണ; ആദ്യമരണം സംഭവിച്ചതായി റിപ്പോര്‍ട്ട്, ചൈനയ്ക്ക് പുറത്ത് മരണം സംഭവിക്കുന്ന മൂന്നാമത്തെ രാജ്യം

കൊറോണ ഭീഷണി കാരണം ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാര്‍ക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

യോക്കോഹാമ: കൊറോണ വൈറസ് ബാധിച്ച് ചൈനയ്ക്ക് പുറത്ത് മരണം സംഭവിക്കുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാന്‍. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. 203 ജപ്പാന്‍കാര്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാള്‍ ഇന്ന് മരിച്ചതായി അധികൃതര്‍ അറിയിച്ചു. എണ്‍പതുകാരിയാണ് മരിച്ചത്. ജപ്പാനിലെ ആദ്യ കൊറോണ മരണമാണിത്.

കൊറോണ ഭീഷണി കാരണം ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാര്‍ക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രോഗികളായ രണ്ട് ഇന്ത്യക്കാരെ ജപ്പാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ചൈനയില്‍ കൊറോണ മരണം 1355 ആയി. ചൈനയില്‍ രോഗികളുടെ എണ്ണം അറുപതിനായിരം കടന്നതോടെ സര്‍ക്കാര്‍ കടുത്ത നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്.

Exit mobile version