തട്ടമിട്ട പെണ്‍കുട്ടിയെ കണ്ടു, ഇനി ഇവിടേയ്ക്ക് കാലുകുത്തില്ലെന്ന് ഉപഭോക്താവ്; ഞങ്ങള്‍ക്ക് ദുഃഖമില്ലെന്ന് ഐക്കിയയുടെ മാസ് മറുപടി

സ്വിറ്റ്സര്‍ലാന്‍ഡിലെ ഐക്കിയ സ്റ്റോറാണ് പുരോഗമന നിലപാട് സ്വീകരിച്ചത്.

ബേണ്‍: തട്ടമിട്ട പെണ്‍കുട്ടിയെ കണ്ടുവെന്നതിന്റെ പേരില്‍ ഷോപ്പിന്റെ പടി ചവിട്ടില്ലെന്ന് പറഞ്ഞ ഉപഭോക്താവിന് മാസ് മറുപടി നല്‍കി ഐക്കിയ കമ്പനി. തങ്ങളടെ ജീവനക്കാരിക്ക് നേരെ നടത്തിയ വര്‍ഗീയ പരാമര്‍ശനത്തിന് മറുപടിയാണ് കമ്പനി നല്‍കിയത്. റിവ്യു ബുക്കിലാണ് ഉപഭോക്താവ് വര്‍ഗീയ പരാമര്‍ശം നടത്തിയത്.

സ്വിറ്റ്സര്‍ലാന്‍ഡിലെ ഐക്കിയ സ്റ്റോറാണ് പുരോഗമന നിലപാട് സ്വീകരിച്ചത്. ‘തലയില്‍ തട്ടമിട്ട കാഷ്യറെ കണ്ടത് നിരാശാജനകം. ഇനി ഈ സ്റ്റോറില്‍ ഞാന്‍ കാലുകുത്തില്ല എന്നായിരുന്നു ഉപഭോക്താവിന്റെ പ്രതികരണം. വര്‍ഗീയ ചിന്തയുമായി നിങ്ങള്‍ ഞങ്ങളുടെ സ്റ്റോറിന്റെ പടി കയറില്ല എന്നത് ഞങ്ങളെ ഒരു തരത്തിലും ദുഃഖിപ്പിക്കില്ലെന്നാണ് കമ്പനിയുടെ പക്ഷം.

ഉപഭോക്താവിന്റെ വര്‍ഗീയ പരാമര്‍ശനത്തിന് കമ്പനി നല്‍കിയ മറുപടി;

‘തങ്ങളുടെ കമ്പനി കൃത്യമായ ചില മൂല്യങ്ങള്‍ പിന്തുടരുന്നുണ്ട്. അത് മതത്തിന്റെയും വംശത്തിന്റെയും ലിംഗത്തിന്റെയും വേര്‍തിരിവില്ലാതെ ഒരാളെ ബഹുമാനിക്കുക എന്നതാണ്. ഒരാളെ വസ്ത്രത്തിന്റെ പേരില്‍ അളക്കുന്നതിനു മുമ്പ് നിങ്ങള്‍ അയാളെ കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്. പ്രകടമായ രീതിയില്‍ വിവേചനപരമായതിനാല്‍ നിങ്ങളുടെ അഭിപ്രായത്തെ ഞങ്ങള്‍ ഒരു തരത്തിലും സ്വാഗതം ചെയ്യില്ല. നിങ്ങള്‍ക്ക് സ്വന്തമായ അഭിപ്രായങ്ങളുണ്ടാവാമെങ്കിലും ഇത്തരത്തില്‍ പൊതുവിടത്തില്‍ അത് പ്രകടിപ്പിക്കുന്നത് നിയമത്തിന്റെ കണ്ണില്‍ കുറ്റകരമാണ്. അത്തരം വര്‍ഗീയ ചിന്തയുമായി നിങ്ങള്‍ ഞങ്ങളുടെ സ്റ്റോറിന്റെ പടി കയറില്ല എന്നത് ഞങ്ങളെ ഒരു തരത്തിലും ദുഃഖിപ്പിക്കില്ല.’

Exit mobile version