കൊറോണ എടുത്തത് 492 ജീവന്‍; ലോകത്ത് ഇതുവരെ വൈറസ് ബാധിച്ചത് 24,000 പേര്‍ക്ക്, കാനഡയിലും ജപ്പാനിലും വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്

വ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി ഭാഗികമായി അടച്ചിടുമെന്ന് ഹോങ്കോങ് ഭരണാധികാരി കാരി ലാം പ്രഖ്യാപിച്ചു.

Covid updates | Bignewslive

ബീജിങ്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതുവരെ 492 ജീവനകളുമാണ് നഷ്ടപ്പെട്ടത്. ചൈനയില്‍ മാത്രം 490 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരുമാണ് മരിച്ചത്. കൂടാതെ ലോകത്ത് 24,000 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്.

അതേസമയം, കാനഡയിലും ജപ്പാനിലും കൊറോണ വൈറസ് പടര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ജര്‍മ്മനിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്തായി. ഒപ്പം ദക്ഷിണ കൊറിയ, വിയറ്റ്‌നാം, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായാണ് വിവരം.

വ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി ഭാഗികമായി അടച്ചിടുമെന്ന് ഹോങ്കോങ് ഭരണാധികാരി കാരി ലാം പ്രഖ്യാപിച്ചു. അതേ സമയം കൊറോണയെ ഭയന്ന് യാത്രാവിലക്കും വ്യാപാര വിലക്കും ഏര്‍പ്പെടുത്തുന്ന നടപടി ആളുകളില്‍ ഭീതി പടര്‍ത്താനേ ഉപകരിക്കൂ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version