ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; ചൈനയില്‍ ഇതുവരെ മരിച്ചത് 170

ലോകരാജ്യങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബെയ്ജിംഗ്: ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 7,711 പേരില്‍ കൊറോണ ബാധ സ്ഥരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധിച്ച് 170 പേരാണ് ഇതുവരെ ചൈനയില്‍ മരിച്ചത്. ഇന്നലെ മാത്രം 38 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ദിവസത്തെ എറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ് ഇത്.

ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യോഗം ചേരും. ചൈനയ്ക്ക് പുറമേ 20 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ടിബറ്റിലാണ് ഏറ്റവും ഒടുവിലായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ജപ്പാന്‍ ചൈനയില്‍ നിന്നൊഴിപ്പിച്ച 200 പേരില്‍ 3 പേര്‍ക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തി. അമേരിക്ക ചൈനയില്‍ നിന്നൊഴിപ്പിച്ച 200 പേരില്‍ വൈറസ് ബാധ ഉണ്ടോയെന്നറിയാനുള്ള പരിശോധനകള്‍ തുടരുകയാണ്.

അതേസമയം, ലോകരാജ്യങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version