കോബി ബ്രയന്റിന്റെയും മകളുടെയും ഉള്‍പ്പെടെ ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ലോസാഞ്ചലസ്: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസ താരം കോബി ബ്രയന്റിന്റെയും മകളുടെയും ഉള്‍പ്പെടെ ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഞായാറാഴ്ചയാണ് ഹെലികോപ്റ്റര്‍ അപകടം ഉണ്ടായത്. തിങ്കളാഴ്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബാക്കിയുള്ള മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ബാക്കിയുള്ളവ അപകടം നടന്ന സ്ഥലത്തുനിന്ന് മാറി കുറച്ചകലെയായിട്ടാണ് കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഫൊറന്‍സിക് സയന്‍സ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം ഹെലികോപ്റ്റര്‍ തകരാന്‍ ഉണ്ടായ കാരണം കണ്ടെത്താന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 1991 ല്‍ നിര്‍മ്മിച്ച എസ് 76 ബി ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പതിമൂന്ന്കാരിയായ മകള്‍ ജിയാനയെ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് ഞായറാഴ്ച രാവിലെ പത്തുമണിയോടെ കലബാസസിലെ ചെങ്കുത്തായ മലനിരകളില്‍ കോപ്റ്റര്‍ തകര്‍ന്നുവീണത്.

Exit mobile version