സ്ത്രീകളെ മോശമായി ചിത്രീകരിച്ച് പരസ്യം; വിവാദമായതോടെ മാപ്പ് പറഞ്ഞ് കെഎഫ്‌സി! വീഡിയോ

മാറിടം പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ സ്ത്രീകളെ മാധ്യമങ്ങളില്‍ ചിത്രീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഓസ്‌ട്രേലിയയില്‍ കെഎഫ്‌സിക്ക് നേരെ ഉണ്ടായത്.

സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ച പരസ്യം വിവാദമായതിനെ തുടര്‍ന്ന് കെഎഫ്‌സി മാപ്പു പറഞ്ഞു. ലൈംഗിക ചുവയുള്ള പരസ്യം ഓസ്‌ട്രേലിയയിലാണ് കെഎഫ്‌സി പ്രദര്‍ശിപ്പിച്ചത്. സംഭവം വിവാദമായതോടെ കെഎഫ്‌സി മാപ്പ് പറയുകയായിരുന്നു. മാറിടം പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ സ്ത്രീകളെ മാധ്യമങ്ങളില്‍ ചിത്രീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഓസ്‌ട്രേലിയയില്‍ കെഎഫ്‌സിക്ക് നേരെ ഉണ്ടായത്.

ആരും ശ്രദ്ധിക്കുന്നില്ലെന്നു കരുതി റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ വിന്റോ ഗ്ലാസില്‍ നോക്കി വസ്ത്രം ശരിയാക്കുന്ന സ്ത്രീയും, അമ്പരപ്പോടെ വിന്റോ ഗ്ലാസ് തുറക്കുന്ന കുട്ടികളുമാണ് പരസ്യത്തില്‍ കാണാന്‍ സാധിക്കുക.

എന്നാല്‍ കെഎഫ്‌സി ഉല്‍പന്നങ്ങള്‍ക്ക് എന്തിനാണ് ഇങ്ങനെ മോശമായ രീതിയിലുള്ള ഒരു പരസ്യം എന്നാണ് ഉയരുന്ന ചോദ്യം. സ്ത്രീകളെ വില്‍പന വസ്തുക്കളാക്കുകയാണെന്ന വിമര്‍ശനവും കെഎഫ്‌സിക്ക് നേരെ ഉണ്ടായി.

‘ഈ പരസ്യം ആരെയെങ്കിലും അപമാനിക്കുന്നതായി തോന്നി എങ്കില്‍ അതില്‍ ഞങ്ങള്‍ മാപ്പ് പറയുന്നു. സ്ത്രീകളെയും കുട്ടികളെയും മോശം രീതിയില്‍ ചിത്രീകരിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല’ കെഎഫ്‌സി വ്യക്തമാക്കി. എന്നാല്‍ പരസ്യം പിന്‍വലിക്കാന്‍ കെഎഫ്‌സി ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് വിവരം.

Exit mobile version