‘ഇതൊക്കെ തെറ്റാണെന്ന് ഈ പ്രായത്തിലും അറിയില്ലേ’; പ്ലാസ്റ്റിക് കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞയാളെ തിരുത്തി ഒന്നര വയസുകാരൻ; വൈറലായി വീഡിയോ

ബീജിങ്: എത്ര പറഞ്ഞാലും തിരുത്താൻ കൂട്ടാക്കാതെ ഉപദേശം നൽകാൻ മാത്രം മുൻപന്തിയിൽ നിൽക്കുന്ന മുതിർന്നവർക്ക് ഒരു താക്കീതാണ് ഈ ഒന്നര വയസുകാരൻ. തെറ്റാണെന്ന് അറിഞ്ഞിട്ടും കാറിൽ നിന്നും റോഡിലേക്ക് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞയാളെ തിരുത്തി ലോകത്തിന് തന്നെ മാതൃകയായത് ചൈനയിലെ കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ ജിന്നിംഗ് നഗരത്തിലെ ഒരു കുഞ്ഞാണ്. റോഡിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പി എടുത്ത് അതിന്റെ ഉടമസ്ഥന് തന്നെ തിരിച്ചുനൽകിയാണ് കുഞ്ഞ് സൺ ജിയാറുയി നന്മയുടെ പ്രതീകമായത്.

റോഡിന് സൈഡിലൂടെ നടന്നുപോവുകയായിരുന്ന സൺ. പെട്ടെന്നാണ് ഒരാൾ ഒരു വാഹനത്തിൽ നിന്ന് ഒരു പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയുന്നത്. ഇതുകണ്ട അവന്റെ പ്രതികരണം ലോകത്തെ അത്ഭുതപ്പെടുത്തി. ഇതൊന്നും ഇത്രകാലമായിട്ടും അറിയില്ലേ എന്ന ഭാവത്തിൽ അവൻ പതിയെ നടന്ന് വലിച്ചെറിഞ്ഞ ആ പ്ലാസ്റ്റിക് കുപ്പി എടുത്ത് കാറിന്റെ ജനാലയിലൂടെ വലിച്ചെറിഞ്ഞ ആൾക്ക് തന്നെ തിരികെ നൽകി സൺ ഒരു പുഞ്ചിരിയും സമ്മാനിച്ചു.

ഈ കുസൃതി കുരുന്നിന്റെ അമ്മ സംഭവത്തിന്റെ വീഡിയോ എടുക്കുകയും, ഇന്റർനെറ്റിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്ത് തന്നെയായാലും ഒരു വയസ്സ് മാത്രമുള്ള ഒരു കുരുന്നിന്റെ അടുത്തുനിന്ന് നമ്മൾ ഇത്തരമൊരു പ്രവൃത്തി ഒരിക്കലും പ്രതീക്ഷിക്കില്ല. എന്തിന്റെ പേരിലായാലും അവൻ ചെയ്തത് അഭിനന്ദനമർഹിക്കുന്ന കാര്യം തന്നെയാണെന്ന് ചൈനയിലെ സൈബർ ലോകം ഒന്നടങ്കം പറയുന്നു. ഇപ്പോൾ ചൈനയ്ക്ക് പുറ്തും ഈ വീഡിയോ വലിയ തരംഗമായിരിക്കുകയാണ്.

Exit mobile version