‘ പാകിസ്താന്‍ കോടതി തനിക്ക് വധശിക്ഷ വിധിച്ചത് വ്യക്തിവൈരാഗ്യം കാരണം’ ; വിധിയില്‍ പ്രതികരണവുമായി പര്‍വേസ് മുഷ്‌റഫ്

വ്യക്തിവൈരാഗ്യം മൂലമെന്ന് പാകിസ്താന്‍ കോടതി തനിക്ക് വധശിക്ഷ വിധിച്ചതെന്ന് പര്‍വേസ് മുഷ്‌റഫ് പറഞ്ഞു.

യുഎഇ: രാജ്യദ്രോഹക്കുറ്റം ചുമത്തി പാകിസ്താന്‍ കോടതി തനിക്ക് വധശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ്. വ്യക്തിവൈരാഗ്യം മൂലമെന്ന് പാകിസ്താന്‍ കോടതി തനിക്ക് വധശിക്ഷ വിധിച്ചതെന്ന് പര്‍വേസ് മുഷ്‌റഫ് പറഞ്ഞു.

ചൊവ്വാഴ്ച വന്ന കോടതിവിധിയില്‍ ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധി പ്രഖ്യാപിച്ചതോടെ മുഷ്‌റഫിനെ പിന്തുണച്ച് പാകിസ്താനില്‍ അനുയായികള്‍ ചെറുറാലികള്‍ സംഘടിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി 2016 മുതല്‍ മുഷ്‌റഫ് ദുബായിലാണ്. 2014 നും 2019നും ഇടയില്‍ നടന്ന വിചാരണയില്‍ ദുബായില്‍ തന്റെ മൊഴി കൂടി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടും അത് നിഷേധിക്കുകയായിരുന്നുവെന്ന് മുഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

2013ലാണ് പര്‍വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാല്‍ വിചാരണ തുടങ്ങാന്‍ താമസിച്ചു. അതിനിടെ മുഷറഫ് രാജ്യം വിടുകയും ചെയ്തു. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

Exit mobile version