നേപ്പാളില്‍ നിയന്ത്രണം വിട്ട് ബസ് 100 മീറ്റര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞു; മൂന്ന് കുട്ടികള്‍ അടക്കം 14 മരണം, സ്ഥലത്ത് നിന്ന് മുങ്ങി ഡ്രൈവര്‍

അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

കാഠ്മണ്ഡു: നേപ്പാള്‍ സിന്ധുപാല്‍ചോക്കിലുണ്ടായ ബസപകടത്തില്‍ 14 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഡൊലാക്ക ജില്ലയിലെ കലിന്‍ചോക്കില്‍ നിന്ന് ഭക്തപുറിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് 100 മീറ്റര്‍ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ അപകടം നടന്നെ ഉടനെ, ബസിന്റെ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്.

റോഡിലെ പണി പൂര്‍ത്തിയാകാത്ത ഭാഗത്തുകൂടി അമിതവേഗതയില്‍ ബസോടിച്ചതാണ് അപകടകാരണമെന്നാണ് പോലീസിന്റെ നിഗമനം.

Exit mobile version