സിംഗപ്പൂരിന്റെ സ്ഥാനം തട്ടിയെടുത്ത് ജപ്പാന്‍; ലോകത്തെ മികച്ച പാസ്‌പോര്‍ട്ട് എന്ന ഖ്യാതി ഇനി ജപ്പാന് സ്വന്തം

ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന പാസ്‌പോര്‍ട്ടുള്ള രാജ്യമെന്ന ഖ്യാതി ജപ്പാന്‍ കരസ്ഥമാക്കിയത്

ജപ്പാന്‍: ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് എന്ന സിംഗപ്പൂരിന്റെ സ്ഥാനം തട്ടിയെടുത്ത് ജപ്പാന്‍. ജപ്പാന്റെ പാസ്‌പോര്‍ട്ട് ഉള്ള പൗരന്‍മാര്‍ക്ക് വിസയില്ലാതെ 190 രാജ്യങ്ങളില്‍ സഞ്ചരിക്കാം. വിസയില്ലാതെ പ്രവേശിക്കാനുള്ള അനുമതി ഈ മാസം മ്യാന്‍മര്‍ കൂടി നല്‍കിയതോടെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന പാസ്‌പോര്‍ട്ടുള്ള രാജ്യമെന്ന ഖ്യാതി ജപ്പാന്‍ കരസ്ഥമാക്കിയത്.

സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 189 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാം. 2014ല്‍ ജര്‍മനിയെ തള്ളിയാണ് സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ജര്‍മിനി, ഫ്രാന്‍സ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് തങ്ങളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 188 രാജ്യങ്ങളില്‍ പ്രവേശിക്കാം.

60 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാവുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് 81ാം സ്ഥാനമാണുള്ളത്.

Exit mobile version