ജോക്കറിന്റെ പ്രദര്‍ശനത്തിനിടെ അള്ളാഹു അക്ബര്‍ വിളിച്ച് യുവാവ്; പരിഭ്രാന്തരായി ആളുകള്‍, നാലുപാടും ചിതറിയോടി

വീണവരെ എഴുന്നേല്‍പ്പിക്കാതെ അവരുടെ മേലെ ചവിട്ടി കയറി ഓടി.

പാരീസ്: ഹോളിവുഡ് ചലച്ചിത്രം ജോക്കറിന്റെ പ്രദര്‍ശനത്തിനിടെ അള്ളാഹു അക്ബര്‍ വിളിച്ച് യുവാവ്. പരിഭ്രാന്തരായ ആളുകള്‍ തീയ്യേറ്ററില്‍ നിന്ന് ഇറങ്ങി ഓടി. നാലുപാടും ചിതറിയോടുന്നതിനിടെ പലരും താഴെ വീണു. വീണവരെ എഴുന്നേല്‍പ്പിക്കാതെ അവരുടെ മേലെ ചവിട്ടി കയറി ഓടി. ഇതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം നടന്നത്. പാരീസിലെ ഗ്രാന്റ് റെക്‌സ് തീയ്യേറ്ററിലാണ് സംഭവം നടന്നത്. വൈകുന്നേരം ജോക്കര്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് 34 വയസുള്ള ഒരു വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ച് പറയുകയായിരുന്നു. ഇതോടെയാണ് പരിഭ്രാന്തരായി ആളുകള്‍ ഓടിമാറിയത്. സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. ഇയാളുടെ മാനസിക നിലയില്‍ സംശയം തോന്നിയതായി പോലീസ് പറയുന്നു. ഇപ്പോള്‍ മാനസികാരോഗ്യ വിദഗ്ധന്റെ നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഗ്രാന്റ് റെക്‌സ് തീയ്യേറ്റര്‍ ഡയറക്ടര്‍ ഇതൊരു മോഷണ ശ്രമമാണ് ആരോപിച്ചു. പിടിയിലായ വ്യക്തി മോഷണ സംഘത്തിന്റെ ഭാഗമാണെന്നും. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം അവര്‍ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങള്‍ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നും ഡയറക്ടര്‍ ആരോപിച്ചു.

Exit mobile version