മൃതദേഹം കടലിൽ താഴ്ത്തിയെന്ന് യുഎസ്; ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ഐഎസ്; പുതിയ തലവനെയും പ്രഖ്യാപിച്ചു

ഡമാസ്‌കസ്: ഒടുവിൽ ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ്. അബു ഇബ്രാഹിം ഹാഷ്മി അൽ ഖുറേഷിയെ ഐഎസ് പുതിയ തലവനായി ഐഎസ് പ്രഖ്യാപിക്കുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കുപടിഞ്ഞാറൻ സിറിയയിൽ യുഎസ് കമാൻഡോ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചത്.

അൽഖ്വയ്ദ തലവൻ ഒസാമ ബിൻലാദന്റെ മൃതദേഹം അടക്കിയ രീതിയിൽ അൽ ബാഗ്ദാദിയുടെ മൃതശരീരവും കടലിൽ മറവുചെയ്‌തെന്നാണ് യുഎസ് സൈന്യം അറിയിച്ചത്.

സായുധ സംഘർഷത്തിനിടെ പാലിക്കേണ്ട ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് ഉചിതമായാണ് ഐഎസ് സ്ഥാപകൻ അബൂബക്കർ അൽ ബഗ്ദാദിയുടെ മൃതദേഹം മറവു ചെയ്‌തെന്ന് യുഎസ് സൈന്യം അറിയിച്ചു. ഡിഎൻഎ പരിശോധന നടത്തിയ ശേഷമാണു മൃതദേഹം നീക്കം ചെയ്തതെന്ന് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക് മില്ലി പറഞ്ഞു.

Exit mobile version