ബിജു ആന്റണി ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ഫ്ലോറിഡ: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് ഫ്ലോറിഡ സണ്‍ ഷൈന്‍ റീജിയണില്‍ നിന്നും ബിജു ആന്റണി മത്സരിക്കുന്നു. ഫോമയില്‍ സജീവ പ്രവര്‍ത്തനം നാഷണല്‍ കമ്മിറ്റി അംഗമെന്ന നിലയില്‍ സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിജു ആന്റണി പറഞ്ഞു.

പുതുതലമുറയ്ക്ക് ഫോമാ നല്‍കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ഈ ഉദ്യമത്തില്‍ സണ്‍ ഷൈന്‍ റീജിയന്റെ എല്ലാ സംഘടനാ നേതാക്കളുടെയും അംഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും ബിജു അഭ്യര്‍ത്ഥിച്ചു.

അക്കാദമിക്ക്, സംഘടനാ രംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ബിജു ആന്റണി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ഥിയായിരുന്നു. ശ്രീകൃഷ്ണ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അമേരിക്കന്‍ ചരിത്രത്തില്‍ ബിരുദവും മലയാളം വിത്ത് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദവും നേടിയ ശേഷമാണ് ബിജു അമേരിക്കയില്‍ എത്തിയത്.

അമേരിക്കയില്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ ബിജു, നഴ്സ് പ്രാക്റ്റീഷനര്‍ ആയി നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റലില്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്നു. അതോടൊപ്പം നഴ്സ് പ്രാക്ടിസിങ്ങില്‍ ഡോക്ടറേറ്റും ചെയ്യുന്നു.

സൗത്ത് ഫ്‌ലോറിഡയിലെ സാമൂഹിക സംഘടനകളില്‍ സജീവമായ ബിജു ഇപ്പോള്‍ ഇന്ത്യന്‍ നഴ്സിംഗ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡയുടെ ട്രഷറര്‍ ആണ്. കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ വൈസ് പ്രസിഡന്റ്, നഴ്സിംഗ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Exit mobile version