ബാഗിന് അമിതഭാരം; അധിക ചാര്‍ജ് ഒഴിവാക്കാന്‍ വയറില്‍ സാധനങ്ങള്‍ വച്ചുക്കെട്ടി, ഒടുവില്‍ യുവതിയെ ‘പൊക്കി’ ഉദ്യോഗസ്ഥര്‍

ഫിലിപ്പീന്‍സ് യുവതിയാണ് പുതിയ പരീക്ഷണം നടത്തിയത്. വസ്ത്രങ്ങള്‍ ഒന്നിച്ചണിഞ്ഞ് വിമാനത്താവളത്തില്‍ എത്തുകയായിരുന്നു.

ലണ്ടന്‍: ബാഗിന്റെ അമിതഭാരം കാരണം അധിക ചാര്‍ജ് ഈടാക്കുന്നതിനാല്‍ അതില്‍ നിന്നും രക്ഷപ്പെടാനായി ഒരു യുവതി ചെയ്തത് ഇങ്ങനെ…ഫിലിപ്പീന്‍സ് യുവതിയാണ് പുതിയ പരീക്ഷണം നടത്തിയത്. വസ്ത്രങ്ങള്‍ ഒന്നിച്ചണിഞ്ഞ് വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. ഇതിന് പിന്നാലെ ബാഗില്‍ അമിതഭാരം കാരണം കൊടുക്കേണ്ട ചാര്‍ജില്‍ നിന്ന് രക്ഷപ്പെടാനായി ഗര്‍ഭിണിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വ്യാജ വയര്‍ കെട്ടിവെക്കുകയും ചെയ്തു ട്രാവല്‍ ജേര്‍ണലിസ്റ്റായ റെബേക്ക ആന്‍ഡ്യൂസ്.

ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി. ഘനം കൂടിയ വസ്ത്രങ്ങള്‍ വസ്ത്രത്തിനുള്ളില്‍ ഒതുക്കി വച്ചാണ് റെബേക്ക വ്യാജ നിറവയര്‍ കെട്ടിവച്ചത്. അത്യാവശ്യമായി വേണ്ടുന്ന ലാപ്‌ടോപ്പും ചാര്‍ജറുമൊക്കെ വസ്ത്രത്തിന് പുറകില്‍ കെട്ടിവച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ റബേക്ക ലഗേജിന് കൊടുക്കേണ്ടിയിരുന്നു 41രൂപ അധികം ചാര്‍ജ് കൊടുക്കാതെ യാത്ര നടത്തി. ഗര്‍ഭിണിയാണെന്ന് തെറ്റിധരിപ്പിച്ച് ഒസ്‌ട്രേലിയയുടെ ജെറ്റ്സ്റ്റാര്‍ വിമാനത്തില്‍ നടത്തിയ യാത്രയെക്കുറിച്ച് റബേക്ക തന്നെ എസ്‌കേപ്പ് മാസികയില്‍ എഴുതിയിട്ടുണ്ട്.

ഗര്‍ഭിണിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എങ്ങനെ വയര്‍ കെട്ടിവയ്ക്കാമെന്നതടക്കം റബേക്ക മാസികയില്‍ വിശദീകരിച്ചിരുന്നു. വലിപ്പം കുറഞ്ഞതും ഘനം കൂടിയതുമായ വസ്ത്രങ്ങള്‍ വൃത്താകൃതിയില്‍ ചുരുട്ടി വച്ചാണ് വസ്ത്രത്തില്‍ കയറ്റിയത്. ടിക്കറ്റ് പരിശോധിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ആര്‍ക്കും സംശയം തോന്നാതെ രീതിയില്‍ കാര്യങ്ങളൊക്കെ മുന്നോട്ട് പോയി. എന്നാല്‍, ബോര്‍ഡിങ്ങ് ആയപ്പോഴേക്കും കള്ളിവെളിച്ചതായി.

കൈയ്യില്‍ നിന്ന് കളഞ്ഞുപോയ ടിക്കറ്റ് നിലത്തുനിന്ന് കുനിഞ്ഞെടുക്കുന്നതിനിടെ പുറകില്‍ നിന്നും ലാപ്‌ടോപ്പ് താഴെ വീണു. അതോടെ വ്യാജ ഗര്‍ഭമാണെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയും തുടര്‍ന്ന് യുവതിയെ പിടികൂടുകയുമായിരുന്നു.

Exit mobile version