ഓടിക്കൊണ്ടിക്കെ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമം; ട്രാക്കിനും ട്രെയിനിനും ഇടയില്‍ വീണ യുവതിയെ രക്ഷിച്ച് പോലീസ്

മുംബൈ: നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കവെ ട്രാക്കിനും ട്രെയിനിനും ഇടയിലേക്ക് വീണ യുവതിക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍. ട്രെയിന്‍ നീങ്ങിക്കൊണ്ടിരിക്കെ യുവതി ഇറങ്ങാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ബാലന്‍സ് തെറ്റി നിലത്തേക്ക് വീഴുകയുമായിരുന്നു.

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലെ വിടവിലേക്കാണ് യുവതി വീണത്. ജോലിയുടെ ഭാഗമായി പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന റെയില്‍വെ പോലീസ് ഉദ്യോഗസ്ഥന്‍ യുവതി വീഴുന്നത് കണ്ട് ഓടിയെത്തി. തുടര്‍ന്ന് ട്രാക്കിനും ട്രെയിനിനും ഇടയിലെ വിടവില്‍ നിന്ന് ഇവരെ വലിച്ച് മാറ്റി.

Exit mobile version