ചാരന്മാരെ സഹായിക്കുന്നതിനു വേണ്ടി ഫോണ്‍ ഹാക്ക് ചെയ്തെന്ന് ആരോപണം; ഇസ്രയേല്‍ കമ്പനിക്കെതിരെ വാട്സ്ആപ്പ്

നാലു വന്‍കരകളിലായി 1,400-ഓളം ഉപഭോക്താക്കളുടെ ഫോണുകളിലാണ് എന്‍എസ്ഒ ഗ്രൂപ്പ് എന്ന കമ്പനി നുഴഞ്ഞുകയറിയത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ടായിരുന്നു ഇവയുടെ പ്രവര്‍ത്തനം.

സാന്‍ ഫ്രാന്‍സിസ്‌കോ: ചാരന്മാരെ സഹായിക്കുന്നതിനു വേണ്ടി ഫോണ്‍ ഹാക്ക് ചെയ്തെന്നുവെന്ന് ആരോപിച്ച് ഇസ്രയേല്‍ കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി വാട്‌സ്ആപ്പ്. നാലു വന്‍കരകളിലായി 1,400-ഓളം ഉപഭോക്താക്കളുടെ ഫോണുകളിലാണ് എന്‍എസ്ഒ ഗ്രൂപ്പ് എന്ന കമ്പനി നുഴഞ്ഞുകയറിയത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ടായിരുന്നു ഇവയുടെ പ്രവര്‍ത്തനം.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോടതിയിലാണു ചൊവ്വാഴ്ച വാട്ആപ്പ് കേസ് ഫയല്‍ ചെയ്തത്. മെക്സിക്കോ, യുഎഇ, ബഹ്റൈന്‍ തുടങ്ങി 20 രാജ്യങ്ങളിലാണ് ഈ ഹാക്കിങ് നടന്നതെന്ന് കമ്പനി ആരോപിക്കുന്നു. അതേസമയം, എന്നാല്‍ എന്‍എസ്ഒ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. കേസിനെതിരെ പോരാടുമെന്നും അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുന്‍പും എന്‍എസ്ഒയ്ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് എന്‍എസ്ഒ ലക്ഷ്യമിടാറുള്ളത്.

Exit mobile version