ഫോട്ടോഷൂട്ടില്‍ ചുംബിക്കുന്നതിനിടെ ബൊക്ക ‘അകത്താക്കി’ മാന്‍; വൈറലായി അപ്രതീക്ഷിത ദൃശ്യങ്ങള്‍, വീഡിയോ

എസ്റ്റേറ്റില്‍ തീറ്റതേടി നടന്ന ഒരു മാനാണ് ഇരുവര്‍ക്കും ഇടയില്‍ കടന്നുകൂടിയത്.

ഫോട്ടോഷൂട്ട് ആണെങ്കില്‍ വ്യത്യസ്തത വേണം എന്നത് നിര്‍ബന്ധമാണ്. വിവാഹത്തിന്റെ ഫോട്ടോഷൂട്ട് ആണെങ്കില്‍ പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. വ്യത്യസ്തത മാത്രമായിരിക്കും ലക്ഷ്യം. ഇപ്പോള്‍ അത്തരത്തിലൊരു ഫോട്ടോ ഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മിഷിഗണ്‍ സ്വദേശികളായ മോള്‍ഗനും ലുക്ക് മാക്ലിയുടെയും വിവാഹ ചിത്രങ്ങളാണ് വൈറലാകുന്നത്. കാരണക്കാരന്‍ ഒരു മാനും.

തങ്ങളുടെ വെഡ്ഡിങ് ഷൂട്ട് ഏറ്റവും റൊമന്റിക്കും അതിമനോഹരവുമാക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു ഇരുവരും മിഷിഗണ്ണിലെ സാഗിറ്റക്കിലുള്ള ഫെല്‍റ്റ എസ്റ്റേറ്റില്‍ എത്തിയത്. ഷൂട്ടിനായി ഇരുവരും ചുംബിച്ച് കൊണ്ട് നില്‍ക്കുന്നതിനിടയില്‍ ഒരു മാന്‍ കയറി വരികയായിരുന്നു. എസ്റ്റേറ്റില്‍ തീറ്റതേടി നടന്ന ഒരു മാനാണ് ഇരുവര്‍ക്കും ഇടയില്‍ കടന്നുകൂടിയത്.

ആദ്യം ദമ്പതികള്‍ ഷൂട്ടിനായി പോസ് ചെയ്യുന്നത് നോക്കിനിന്ന മാന്റെ ശ്രദ്ധ പതിയെ വധുവിന്റെ കൈകളിലുള്ള ബൊക്കെയിലായി. വരനും വധുവും ചിത്രമെടുക്കാന്‍ പോസ് ചെയ്യുമ്പോഴെല്ലാം ബൊക്കേ ഭക്ഷിക്കാനായി മാന്‍ തലനീട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ വധു ബൊക്കേ മാന് ഭക്ഷിക്കാനായി നിലത്തേയ്ക്ക് ഇട്ടുകൊടുക്കുകയും ചെയ്തു. നിലത്തുവീണ റോസപ്പൂക്കള്‍ മാന്‍ കഴിക്കുന്നതും ഫോട്ടോയിലുണ്ട്. ലോറെന്‍ഡ മരിയ ഫോട്ടോഗ്രഫി എന്ന ഫേസ്ബുക്ക് പേജിലാണ് രസകരമായ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Exit mobile version