മസൂദ് അസ്ഹറിനേയും ഹാഫിസ് സയീദിനേയും വിചാരണ ചെയ്യണം; പാകിസ്താനോട് യുഎസ്

ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെൽസ് ആണു പാകിസ്താൻ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് പറഞ്ഞത്.

ന്യൂയോർക്ക്: പാകിസ്താന് വീണ്ടും താക്കീകുമായി യുഎസ്എ. ഭീകരസംഘടനാ തലവന്മാരായ മസൂദ് അസ്ഹറും ഹാഫിസ് സയീദും ഉൾപ്പെടെയുള്ള ഭീകരരെ വിചാരണ ചെയ്യണമെന്നു യുഎസ് പാകിസ്താനോട് ആവശ്യപ്പെട്ടു. കാശ്മീർ പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാഗ്ദാനത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ, ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെൽസ് ആണു പാകിസ്താൻ സ്വീകരിക്കേണ്ട ഭീകരവിരുദ്ധ നടപടിയെക്കുറിച്ച് പറഞ്ഞത്.

ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിനു പാകിസ്താൻ എത്രമാത്രം ഗൗരവം കൽപിക്കുന്നു എന്നതനുസരിച്ചാകും ഇന്ത്യ-പാക് സംഘാർഷവസ്ഥയിൽ അയവുണ്ടാകുകയെന്നും അവർ ചൂണ്ടിക്കാട്ടി. ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹർ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണു ലഷ്‌കറെ ത്വയിബ സ്ഥാപകൻ ഹാഫിസ് സയീദ്. ഇരുവരും പാകിസ്താനിലാണ്.

Exit mobile version