യുഎഇയില്‍ നിന്നും ഒരു സഞ്ചാരി രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക്; ഇന്ന് യാത്ര തിരിക്കും

യുഎഇയില്‍ നിന്നും ഒരു സഞ്ചാരി രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക്. കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് ഹസ അല്‍ മന്‍സൂറി ഇന്ന് യാത്ര തിരിക്കും. ഇതാദ്യമായാണ് ഒരു യുഎഇക്കാരന്‍ ബഹിരാകാശ യാത്രയുടെ ഭാഗമാകുന്നത്.

വൈകീട്ട് 5.56നാണ് കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് ഹസ അല്‍ മന്‍സൂറി ഉള്‍പ്പെടെ മൂന്ന് പേര്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുക. സഹയാത്രികരായി റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരാണ്.

റഷ്യയുടെ സോയൂസ് എംഎസ് 15 പേടകത്തിലാണ് ബഹിരാകാശ യാത്ര. യാത്ര ആരംഭിച്ച് ആറ് മണിക്കൂറിനകം ബഹിരാകാശ നിലയത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. യാത്രക്കുള്ള എല്ലാ തെയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അറിയിച്ചു.

Exit mobile version