മൂന്നു വയസ്സുകാരന്‍ കാറില്‍ ചൂടേറ്റു മരിച്ചു

വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കുട്ടിയെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്.

സാന്‍അന്റോണിയോ; മൂന്നു വയസ്സുകാരന്‍ കാറില്‍ വെന്തുമരിച്ചു. ശനിയാഴ്ച സാന്‍അന്റോണിയോയില്‍ ആണ് ദാരുണ സംഭവം നടന്നത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കുട്ടിയെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്.

ഈ കുട്ടിയുടെ ആറു വയസ്സുള്ള സഹോദരന്റെ ടിബോള്‍ ഗെയിം ശനിയാഴ്ച രാവിലെ കഴിഞ്ഞ ശേഷം രക്ഷിതാക്കളോടൊപ്പമാണ് വീട്ടില്‍ എത്തിയത്. കാറില്‍ നിന്നും വീട്ടിലേക്ക് ഇറങ്ങിയപ്പോള്‍ ഇളയ കുട്ടിയുടെ കാര്യം ഇവര്‍ മറന്നുപോയതാകമെന്ന് പോലീസ് വക്താവ് ജസ്സി സലാമി അഭിപ്രായപ്പെട്ടു.

കാറില്‍ കുട്ടിയെ കണ്ടെത്തിയപ്പോള്‍ തന്നെ കുട്ടിയെ രക്ഷിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ കുട്ടി എത്ര മണിക്കൂര്‍ കാറിനകത്ത് അകപ്പെട്ടുവെന്ന് വ്യക്തമല്ല. ടിബോള്‍ ഗെയിം കഴിഞ്ഞ എപ്പോഴാണ് ഇവര്‍ തിരികെ വീട്ടില്‍ എത്തിയത് തുടങ്ങിയ കാര്യങ്ങള്‍ നോക്കിയ ശേഷമേ ഇതുപറയാന്‍ സാധിക്കൂ.

Exit mobile version